ഭക്ഷ്യനിയമലംഘനം; യുഎഇയിൽ മൂന്ന് കടകൾ അടച്ചുപൂട്ടി
അബൂദബയിലെ മുഷ്റിഫിൽ ഇറക്കുമതി ചെയ്ത മാംസം, പ്രാദേശിക മാംസം എന്ന രീതിയിൽ വിറ്റതിനും കടയിൽ പാറ്റയുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തതിനെ തുടർന്ന് രണ്ട് ഇറച്ചിക്കടകൾ അടച്ചുപൂട്ടി. കൂടാതെ ഖാലിദിയയിലെ ഒരു സൂപ്പർമാർക്കറ്റും അധികൃതർ അടച്ചുപൂട്ടി. കാലാവധി കഴിഞ്ഞ വസ്തുക്കൾ പ്രദർശിപ്പിച്ചതിനാണ് സൂപ്പർമാർക്കറ്റ് അടപ്പിച്ചത്. മൂന്ന് സ്ഥാപനങ്ങൾക്കും പിഴ ചുമത്തിയിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടും ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചതിനെ തുടർന്നാണ് നടപടി. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 800555 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)