ഈ വിമാനത്തിൽ യുഎഇയിൽ നിന്ന് യാത്ര ചെയ്തവരാണോ: ശ്രദ്ധിക്കുക, യാത്രക്കാർക്ക് അഞ്ചാംപനി മുന്നറിയിപ്പ്
യാത്രക്കാരന് അഞ്ചാംപനി സ്ഥിരീകരിച്ചതിനെതുടർന്ന് സഹ യാത്രക്കാർക്ക് അടിയന്തര ആരോഗ്യ മുന്നറിയിപ്പ് നൽകി.മാർച്ച് ഒമ്പതിന് ഇത്തിഹാദ് എയർവേസിൽ (ഇ.വൈ 045) അബൂദബിയിൽനിന്ന് ഡബ്ലിനിൽ എത്തിയ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ഐറിഷ് അധികൃതരുമായി ബന്ധപ്പെട്ടുവരുകയാണെന്ന് ഇത്തിഹാദ് അധികൃതർ അറിയിച്ചു. യാത്രക്കാരിൽ ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, 12 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ നിർബന്ധമായും പരിശോധനക്ക് എത്തണം.ഈ വിമാനത്തിൽ യാത്ര ചെയ്തവരോട് അയർലൻഡിന്റെ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഈ മാസം 30 വരെ നിരീക്ഷണം തുടരണം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)