യുഎഇയിൽ കമ്പനി രജിസ്ട്രേഷന് ഇനി എളുപ്പം: ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിനെ കുറിച്ച് അറിയാം
നിക്ഷേപകർക്ക് രജിസ്ട്രേഷൻ നടപടികൾ എളുപ്പത്തിലും വേഗത്തിലും പൂർത്തീകരിക്കാനായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമുമായി ദുബൈ.മുഴുവൻ മേഖലകളിലും ഡിജിറ്റൽ പരിവർത്തനം ലക്ഷ്യമിടുന്നദുബൈ ഇക്കണോമിക് അജണ്ടയുടെ ഭാഗമായാണ് പുതിയ നിയമം വരുന്നത്.വിവിധ ഡിപ്പാർട്മെൻറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നതിനും ലൈസൻസുകൾ നേടുന്നതിനും സാമ്പത്തിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുമായി മികച്ച ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് രൂപവത്കരിക്കുക. ഇതുവഴി നിക്ഷേപകർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.ദുബൈ ഭരണാധികാരിയുടെ അധികാരം ഉപയോഗിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഇതുസംബന്ധിച്ച നിയമത്തിന് അംഗീകാരം നൽകിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)