റമദാൻ മാസത്തിൽ എമിറേറ്റ്സ് ഡ്രോയിലൂടെ ഭാഗ്യ വർഷം: രണ്ട് പ്രവാസികൾക്ക് കിടിലൻ സമ്മാനം
റമദാൻ ആരംഭത്തിൽ എമിറേറ്റ്സ് ഡ്രോയിലൂടെ സൗദി അറേബ്യയിൽ നിന്ന് രണ്ട് പേർക്ക് ഭാഗ്യസമ്മാനങ്ങൾ. തിലക് ബഹാദൂർ കതുവാൽ, ജിബോൺ ഹൈദർ എന്നിവരാണ് സമ്മാനർഹർ. ഇവർക്ക് പുറമെ മൊത്തം 3200 പേരാണ് എമിറേറ്റ്സ് ഡ്രോയിലൂടെ സമ്മാനം നേടിയത്. AED 470,000 ആണ് വിജയികൾ പങ്കിട്ട സമ്മാനത്തുകഈസി6 വഴി സമ്മാനം നേടിയ തിലക് ബഹാദൂർ കതുവാൽ നേപ്പാളിയാണ്. സൗദിയിൽ ഒരു ഭക്ഷണശാലയിൽ പാചകക്കാരനാണ്. 60,000 ദിർഹമാണ് തിലക് നേടിയ സമ്മാനം. അഭിനന്ദന ഇ-മെയിലിന് പിന്നാലെ തിലക് നേരിട്ട് കസ്റ്റമർ സപ്പോർട്ടിലേക്ക് വിളിച്ചു. വ്യാജ ഇ-മെയിൽ ആണ് ലഭിച്ചതെന്നാണ് തിലക് കരുതിയത്. വിജയം സ്ഥിരീകരിച്ചപ്പോഴാകട്ടെ അദ്ദേഹം ഞെട്ടിത്തരിച്ചുപോയി. രണ്ടു വർഷമായി ഈസി6 കളിക്കാറുണ്ട് തിലക്. നേപ്പാളിലുള്ള കുടുംബത്തിന് സർപ്രൈസ് ആയി ഈ വാർത്ത അറിയിക്കാനാണ് തിലക് തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തികബാധ്യതകൾ കൊണ്ട് ബുദ്ധിമുട്ടുന്ന തിലകിന് വലിയ ആശ്വാസമാണ് വിജയം. ബാക്കി തുക നാട്ടിൽ സ്ഥലം വാങ്ങാൻ ഉപയോഗിക്കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
സൗദിയിൽ നിന്നുള്ള ജിബോൺ ഹൈദറിന്റെ ജന്മനാട് ബംഗ്ലാദേശ് ആണ്. ഫാസ്റ്റ്5 കളിച്ച് ഉയർന്ന റാഫ്ൾ സമ്മാനമായ 50,000 ദിർഹമാണ് അദ്ദേഹം നേടിയത്. വിജയം അറിയിച്ചുകൊണ്ടുള്ള ഫാസ്റ്റ്5 മെയിൽ വന്നപ്പോൾ ഭാര്യയോടൊപ്പമായിരുന്നു ഹൈദർ. വലിയ ഞെട്ടലാണ് തനിക്കുണ്ടായതെന്ന് അദ്ദേഹം പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ സ്ഥിരമായി മെഗാ7, ഈസി6, ഫാസ്റ്റ്5 ഗെയിമുകൾ കളിക്കുന്നുണ്ട് ഹൈദർ. ബംഗ്ലാദേശിൽ നിന്നുള്ള മറ്റു വിജയികളാണ് അദ്ദേഹത്തിന് പ്രചോദനം.
മാർച്ച് 15 മുതൽ 17 വരെ രാത്രി 9-ന് (UAE സമയം) അടുത്ത നറുക്കെടുപ്പുകൾ ലൈവ് ആയി കാണാം. ലൈവ് സ്ട്രീമിങ് എമിറേറ്റ്സ് ഡ്രോയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ഔദ്യോഗിക വെബ്സൈറ്റിലും കാണാം. ഇപ്പോൾ തന്നെ നമ്പറുകൾ ബുക്ക് ചെയ്യാം. സോഷ്യൽ മീഡിയയിൽ എല്ലായിടത്തും @emiratesdraw എന്ന ഹാൻഡിൽ പിന്തുടരാം. അന്താരാഷ്ട്ര കസ്റ്റമേഴ്സിന് കൂടുതൽ അറിയാൻ വിളിക്കാം – +971 4 356 2424 ഇ-മെയിൽ [email protected] അല്ലെങ്കിൽ സന്ദർശിക്കാം www.emiratesdraw.com
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)