യുഎഇയിലെ ഈ റോഡ് 15 ദിവസത്തിലധികം ഭാഗികമായി അടച്ചിടും
അബുദാബിയിലെ പ്രധാന റോഡ് 15 ദിവസത്തിലധികം ഭാഗികമായി അടച്ചിടും. വെള്ളിയാഴ്ച മുതല്‍ അബുദാബിയിലെ പ്രധാന റോഡ് abu dhabi road ഭാഗികമായി അടച്ചതായി അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ വാഹനമോടിക്കുന്നവരെ അറിയിച്ചു. മാര്‍ച്ച് 15 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 30 ചൊവ്വാഴ്ച വരെ E16 അല്‍ താഫ് -അല്‍ ഐന്‍ റോഡ് ഭാഗികമായി അടച്ചിടുമെന്ന് അതോറിറ്റി അറിയിച്ചു. വാഹനമോടിക്കുന്നവര്‍ ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കണമെന്നും അതോറിറ്റി അഭ്യര്‍ത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)