പ്രവാസി മലയാളി വയോധിക യുഎഇയിൽ നിര്യാതയായി
യുഎഇയിൽ പത്തനംതിട്ട തിരുവല്ല പെരിങ്ങര വൈശാഖം വീട്ടിൽ കുട്ടൻ പിള്ള കരുണാകരൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (90) നിര്യാതയായി. കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിങ് സൂപ്രണ്ടായിരുന്നു. വിരമിച്ച ശേഷം ദുബൈയിൽ മകളും അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സി.ഇ.ഒയുമായ പ്രമീള ദേവിയുടെ കൂടെയായിരുന്നു താമസം. പല ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്ന ലക്ഷ്മികുട്ടി അമ്മ നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. മറ്റ് മക്കൾ: പുഷ്പ (എറണാകുളം), പ്രസാദ് (ഷാർജ). മരുമക്കൾ: സോമശേഖരൻ നായർ, മിനി പ്രസാദ് (ദുബൈ). സംസ്കാരം തിങ്കളാഴ്ച ദുബൈയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)