Posted By user Posted On

നി​യ​മ​ലം​ഘ​നം, പൊതുജനാരോ​ഗ്യത്തിന് ഹാനികരം;യുഎഇയിൽ റസ്റ്റോറന്റ് അടച്ചുപൂട്ടി

നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ അ​ബൂ​ദ​ബി​യി​ലെ റ​സ്റ്റാ​റ​ന്റ് അ​ബൂ​ദ​ബി കാ​ർഷി​ക, ഭ​ക്ഷ്യ​സു​ര​ക്ഷാ അ​തോ​റി​റ്റി (അ​ദാ​ഫ്‌​സ) അ​ട​ച്ചു​പൂ​ട്ടി. അ​ൽ നി​ദാം എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ച്ച റ​സ്റ്റാ​റ​ന്റാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ൽ അ​ട​ച്ചു​പൂ​ട്ടി​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ രീ​തി​യി​ലാ​യി​രു​ന്നു റ​സ്‌​റ്റാ​റ​ന്റി​ന്റെ പ്ര​വ​ർത്ത​ന​മെ​ന്നും പ​രി​ശോ​ധ​ന​യി​ൽ ഇ​തു വ്യ​ക്ത​മാ​യ​തോ​ടെ സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി. തു​ട​ർച്ച​യാ​യ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തി​ന് അ​ൽഖാ​ലി​ദി​യ​യി​ലെ സൂ​പ്പ​ർമാ​ർക്ക​റ്റ് ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ പൂ​ട്ടി​യി​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *