യുഎഇയിൽ യുവാക്കളുടെ സംരക്ഷണത്തിനായി 1,60,000 വെബ്‌സൈറ്റുകൾ അടച്ചുപൂട്ടി
മയക്കുമരുന്ന്, നിരോധിത പദാർത്ഥങ്ങൾ, തുടങ്ങി യുവാക്കൾക്കിടയിൽ മോശം പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്ന 160,000 വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും യുഎഇ അടച്ചുപൂട്ടി. സോഷ്യൽ മീഡിയ കമ്പനികളുമായി ചേർന്ന് ഡിജിറ്റൽ ക്വാളിറ്റി ഓഫ് ലൈഫ് കൗൺസിൽ പ്രവർത്തിച്ചതായി പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു.
തിങ്കളാഴ്ച അബുദാബിയിലെ ഖസർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് നേതൃത്വം നൽകിയ ശേഷം വരും തലമുറയെ സംരക്ഷിക്കുന്നതിൽ കുടുംബങ്ങളോടും സ്‌കൂളുകളോടും മാധ്യമങ്ങളോടും പങ്ക് വഹിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിൻ്റെ ഭാവി വികസനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട സമ്പത്താണ് കുട്ടികളെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. ഏത് കാലയളവിലാണ് വ്യാജ വെബ്‌സൈറ്റുകളും അക്കൗണ്ടുകളും അടച്ചുപൂട്ടിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)