നാട്ടിൽനിന്ന് മടങ്ങിയെത്തിയിട്ട് ആറ് ദിവസം: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു
പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. കാഞ്ഞങ്ങാട് ബളാന്തോട് ബളാന്തോട് മുന്തൻമൂല നിട്ടൂർ രാഘവൻ നായരാണ് (60) ഹംദാൻ സ്ട്രീറ്റിലെ സൺ ആൻഡ് സാൻസിന് സമീപത്തെ താമസ സ്ഥലത്ത് മരിച്ചത്.ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതുന്നത്. ആറ് ദിവസം മുമ്പ് നാട്ടിൽനിന്ന് മടങ്ങിയെത്തിയേയുണ്ടായിരുന്നുള്ളൂ. പിതാവ് പനത്തടി തച്ചർകടവിലെ നാരായണ പൊതുവാൾ മരിച്ചതിനെ തുടർന്ന് ഫെബ്രുവരി രണ്ടിന് നാട്ടിൽ പോയി കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഘവൻ നായർ തിരിച്ചെത്തിയത്. ഗീതയാണ് ഭാര്യ. മക്കൾ: അനന്ദു (ദുബൈ), അഞ്ജന.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)