പ്രായപൂർത്തിയാവാത്ത കുട്ടിയെ ആക്രമിച്ചു: യുഎഇയിൽ അമ്മയ്ക്കും മകനും പിഴയിട്ട് കോടതി
അബുദബിയിൽ പ്രായപൂർത്തിയാവാത്ത കുട്ടിയെ ആക്രമിച്ചതിന് അമ്മയ്ക്കും പ്രായപൂർത്തിയാവാത്ത മകനും 20,000 ദിർഹം പിഴ ചുമത്തി അബൂദബി കോടതി.ഇരുവരും കുറ്റം ചെയ്തുവെന്ന് കണ്ടെത്തിയ കോടതി പിഴ കെട്ടാൻ ആവശ്യപ്പെടുകയായിരുന്നു. പതിനായിരം ദിർഹം ഇരക്ക് നഷ്ടപരിഹാരമായും 5,000 ദിർഹം വീതം ഇരുവരും പിഴയായുമാണ് അടക്കേണ്ടത്. ഇതിനു പുറമെ കോടതിച്ചെലവും ഇരുവരും നൽകണമെന്ന് വിധിച്ചു.
മകന്റെ കൂട്ടുകാരനെയാണ് മാതാവും മകനും ചേർന്ന് ആക്രമിച്ചത്. ആക്രമിക്കപ്പെട്ട കുട്ടിയുടെ പിതാവ് കേസ് കൊടുക്കുകയും ഒരുലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെടുകയുമായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)