യുഎഇ: മുന്‍ ആണ്‍സുഹൃത്തിനെ ഭീഷണിപ്പെടുത്തി വന്‍തുക തട്ടാന്‍ ശ്രമം; സ്ത്രീക്ക് ശിക്ഷ വിധിച്ച് കോടതി
മുന്‍ ആണ്‍സുഹൃത്തിനെ ഭീഷണിപ്പെടുത്തി വന്‍തുക തട്ടാന്‍ ശ്രമം നടത്തിയ സ്ത്രീക്ക് ശിക്ഷ വിധിച്ച് കോടതി. മുന്‍ ആണ്‍സുഹൃത്തിനെ ഭീഷണിപ്പെടുത്തി 10 ലക്ഷം ദിര്‍ഹം തട്ടിയെടുക്കാന്‍ ശ്രമിച്ച സ്ത്രീക്കാണ് ദുബായ് കോടതി മൂന്നുമാസം തടവുശിക്ഷ വിധിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ സ്ത്രീയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ പുരുഷന്റെ സത്പേര് കളങ്കപ്പെടുത്തുമെന്നായിരുന്നു ഭീഷണി.57-കാരനായ ഇയാള്‍ വിവാഹിതനാണെന്ന് മനസ്സിലാക്കിയപ്പോഴാണ് 45-കാരിയായ ബ്യൂട്ടീഷ്യന്‍ ഭീഷണിയാരംഭിച്ചത്. കൂടാതെ, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പരാതിക്കാരന്റെ ഭാര്യക്കും കുട്ടികള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കും അയക്കുകയും ചെയ്തിരുന്നു. ബന്ധമുപേക്ഷിച്ചതോടെ തനിക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് പുരുഷന്‍ ഇവര്‍ക്ക് മൂന്നുലക്ഷം ദിര്‍ഹം നല്‍കിയിരുന്നു. പിന്നീടും ഭീഷണി തുടര്‍ന്ന സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)