ഭാഗ്യം കൊണ്ടുവന്ന് എമിറേറ്റ്സ് ഡ്രോ : പ്രവാസി മലയാളിക്ക് വമ്പൻ സമ്മാനം
എമിറേറ്റ്സ് ഡ്രോ മാർച്ച് നറുക്കെടുപ്പിൽ രണ്ട് ഇന്ത്യക്കാർക്ക് ഭാഗ്യ സമ്മാനം. ഷെമിൻ ആന്റണി, ഗോപാൽ കർവ എന്നിവരാണ് വിജയികൾ. ഇവർക്ക് പുറമെ 3,000 അന്താരാഷ്ട്ര ഉപയോക്താക്കളും മൊത്തം സമ്മാനത്തുകയായ AED 320,000 പങ്കിട്ടു. എമിറേറ്റ്സ് ഡ്രോയുടെ MEGA7, EASY6, FAST5 മത്സരങ്ങളിലൂടെയാണ് ഇവർ സമ്മാനങ്ങൾ നേടിയത്.ശനിയാഴ്ച്ച ഫാസ്റ്റ്5 വഴി ഷെമിൻ ആന്റണി നേടിയത് AED 50,000. ആദ്യം തന്നെ അദ്ദേഹം വിളിച്ചത് ഇന്ത്യയിലുള്ള ഭാര്യയെ.
“അവൾ ഉറക്കത്തിലായിരുന്നു. ഞാൻ സന്തോഷ വാർത്ത പറഞ്ഞപ്പോൾ അവളുടെ ശബ്ദത്തിലും സന്തോഷം നിറഞ്ഞു.” ഒമാനിൽ താമസിക്കുന്ന മലയാളിയായ ഷെമിൻ പറയുന്നു. എമിറേറ്റ്സ് ഡ്രോ 2021-ൽ ആരംഭിച്ചത് മുതൽ സ്ഥിരമായി കളിക്കുന്നുണ്ട് ഷെമിൻ.
ജോലി സ്ഥലത്തായിരുന്നപ്പോഴാണ് ഷെമിന് വിജയിയാണ് എന്നറിയിച്ചുള്ള ഇ-മെയിൽ ലഭിച്ചത്. ജോലി കഴിഞ്ഞ ശേഷം മാത്രമേ ഷെമിൻ ഇ-മെയിൽ തുറന്നുള്ളൂ.
AED 50,000 നേടിയെന്ന വാർത്ത അദ്ദേഹത്തെ ഞെട്ടിച്ചു. തുടർന്ന് വാർത്ത ശരിയാണോ എന്നറിയാൻ ആപ്പ് പരിശോധിച്ചു. തനിക്കുള്ള സാമ്പത്തിക ബാധ്യതകൾ തീർക്കാൻ പണം ഉപയോഗിക്കാനാണ് ഷെമിൻ ആഗ്രഹിക്കുന്നത്.
ഗുജറാത്തിൽ നിന്നുള്ള ഗോപാൽ കർവ ഒരു സെയിൽസ് മാനേജരായി ജോലി ചെയ്യുകയാണ്. മെഗാ7 ഉയർന്ന റാഫ്ൾ തുകയായ AED 70,000 അദ്ദേഹം സ്വന്തമാക്കി. അമ്മയോടാണ് ആദ്യം തന്നെ ഗോപാൽ സന്തോഷ വാർത്ത പറഞ്ഞത്. സമ്മാനത്തുക കൊണ്ട് കുടുംബത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കാനാണ് ഗോപാൽ ആഗ്രഹിക്കുന്നത്.
മാർച്ച് 22 മുതൽ 24 വരെ അടുത്ത ഗെയിം ലൈവ് സ്ട്രീമായി കാണാം. യു.എ.ഇ സമയം രാത്രി 9 മണിക്കാണ് എമിറേറ്റ്സ് ഡ്രോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ഗെയിം കാണാനാകുക. ഇന്ന് തന്നെ നമ്പറുകൾ ബുക്ക് ചെയ്യാം. @emiratesdraw സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം. അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം – +971 4 356 2424, അല്ലെങ്കിൽ email [email protected] സന്ദർശിക്കാം www.emiratesdraw.com
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)