യുഎഇയിൽ സ്വകാര്യ കമ്പനി ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം
അടുത്ത വർഷം മുതൽ രാജ്യത്തെ മുഴുവൻ സ്വകാര്യ കമ്പനി ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. ഇതിനായുള്ള നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ ഇൻഷുറൻസ് തുക അടക്കാനുള്ള ബാധ്യത തൊഴിൽദാതാവിനായിരിക്കും.തൊഴിലാളികൾക്ക് പുതിയ വിസ എടുക്കുമ്പോഴും പുതുക്കുമ്പോഴും ഇത് അടക്കണം. അടുത്ത വർഷം ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ അബൂദബിയിലും ദുബൈയിലും ഒഴികെ മറ്റ് എമിറേറ്റിലെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമല്ല. അബൂദബിയിൽ ജീവനക്കാരുടെ കുടുംബങ്ങളെയും നിർബന്ധിത ഇൻഷൂറൻസ് പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)