Posted By user Posted On

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പിൽ വീണു: യുഎഇയിൽ മ​ല​യാ​ളി യു​വാ​വി​ന്​ ന​ഷ്ട​മാ​യത് വൻതുക

വ്യാ​ജ സൈ​റ്റു​ക​ൾ നി​ർ​മി​ച്ച് പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ൻറെ കെ​ണി​യി​ൽ​പെ​ട്ട് മ​ല​യാ​ളി യു​വാ​വി​ന് ന​ഷ്ട​മാ​യ​ത്​ ആ​യി​രം ദി​ർ​ഹം.വെ​ബ്സൈ​റ്റ് അ​ഡ്ര​സി​ൽ ഒ​ന്നോ ര​ണ്ടോ അ​ക്ഷ​ര​ങ്ങ​ൾ മാ​റ്റി​യാ​ണ് ത​ട്ടി​പ്പ് സം​ഘ​ങ്ങ​ൾ കെ​ണി​യൊ​രു​ക്കു​ന്ന​ത്. ഹാ​ഫി​ലാ​ത്ത് കാ​ർ​ഡ്​ റീ​ചാ​ർ​ജ് ചെ​യ്യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ്​ വ്യാ​ജ വെ​ബ്​​സൈ​റ്റി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​ത്. സൈ​റ്റി​ൽ ബാ​ങ്ക് കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ന​ൽ​കി​യ ഉ​ട​നെ മൊ​ബൈ​ലി​ൽ ഒ.​ടി.​പി വ​ന്നു. ആ​ദ്യം 3300 ദി​ർ​ഹം പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും അ​ക്കൗ​ണ്ടി​ൽ മ​തി​യാ​യ തു​ക​യി​ല്ലാ​ത്ത​തി​നാ​ൽ ആ ​ശ്ര​മം വി​ഫ​ല​മാ​വു​ക​യും പി​ന്നീ​ട് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ആ​പ്പി​ൾ പേ ​മു​ഖേ​ന 500 ദി​ർ​ഹം വീ​തം ര​ണ്ടു ത​വ​ണ​യാ​യി 1000 ദി​ർ​ഹം ന​ഷ്ട​മാ​വു​ക​യു​മാ​യി​രു​ന്നു. ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ത​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നാ​ൽ കൂ​ടു​ത​ലൊ​ന്നും ചെ​യ്യാ​നി​ല്ലെ​ന്നും പൊ​ലീ​സി​ന് പ​രാ​തി ന​ൽ​കാ​ൻ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന്​ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്​​തെ​ങ്കി​ലും ഇ​തു​വ​രെ പ​ണം തി​രി​കെ ല​ഭി​ച്ചി​ട്ടി​ല്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *