Posted By user Posted On

ഇക്കാര്യം ശ്രദ്ധിക്കണം: പൊള്ളുന്ന ചൂടിൽ ശരീരം തണുപ്പിക്കാനും നിർജ്ജലീകരണത്തെ തടയാനും കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം

അസഹനീയമായ വേനൽച്ചൂടിനു കാഠിന്യമേറിത്തുടങ്ങിയതോടെ നിർജ്ജലീകരണം ഉൾപ്പടെ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. അതിനാൽ ഉള്ളുതണുപ്പിക്കാനും നിർജ്ജലീകരണം ഒഴിവാക്കാനും കഴിക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം

തണ്ണിമത്തനാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. 92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ വേനൽക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിലെ ജലാംശം നിലനിർത്താനും സഹായിക്കും.

സ്‌ട്രോബെറിയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. സ്‌ട്രോബെറിയിൽ 91% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ വിറ്റാമിൻ സിയും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും വേനൽക്കാലത്ത് കഴിക്കാൻ പറ്റിയ ഒരു ഫലമാണ്.

ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഓറഞ്ചിൽ 87% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.

പൈനാപ്പിളാണ് നാലാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പൈനാപ്പിളിൽ 86% വരെ വെള്ളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ സിയും ഇവയിലുണ്ട്.

പീച്ചാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. 89% വരെ വെള്ളം ആണ് ഇവയിൽ ഉള്ളത്. കൂടാതെ വിറ്റാമിൻ എ, സി മറ്റ് ആന്റി ഓക്‌സിഡന്റുകളും പീച്ചിൽ അടങ്ങിയിട്ടുണ്ട്.

മുന്തിരിയാണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. മുന്തിരിയിൽ 80% വരെയും ജലാംശം അടങ്ങിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *