യുഎഇയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസി മലയാളി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
ട്രെയിനില്‍ നിന്ന് വീണ് പ്രവാസി മലയാളി മരണപ്പെട്ടു. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി ആണ് മരിച്ചത്. അബുദാബിയില്‍ കണ്ണട സ്ഥാപനം നടത്തിവന്ന കാസര്‍കോട് സ്വദേശി ചെമ്മനാട് കടവത്ത് ബഷീര്‍ (62) ആണ് മരിച്ചത്. ബഷീറിന്റെ പിതാവ് അബ്ദുല്‍ ഖാദര്‍ ഒരാഴ്ച മുമ്പ് മരിച്ചിരുന്നു. പിതാവിന്റെ മരണവിവരമറിഞ്ഞ് അബുദാബിയില്‍നിന്ന് നാട്ടിലെത്തിയ ഇദ്ദേഹം ചെമ്മനാട് തറവാട് വീട് സന്ദര്‍ശിച്ചശേഷം മംഗളൂരുവിലേക്ക് പോയിരുന്നു. രണ്ട് ദിവസത്തിന് ശേഷം വീണ്ടും ചെമ്മനാട്ടെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ട്രെയിനില്‍നിന്ന് ചാടിയിറങ്ങുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു.
പരിക്കേറ്റ ബഷീറിനെ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നടത്തി മംഗളൂരു യൂനിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മംഗളൂരുവിലായിരുന്നു ഇദ്ദേഹവും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ: സുലൈഖ. മക്കള്‍: ഹാനിയ, ഡോ. നിഹാല, ലാസ്മിയ, റീമ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)