കരിപ്പൂർ വിമാനത്താവളത്തിൽ വൻസ്വർണ്ണവേട്ട; 4. 84 കോടിയുടെ കള്ളകടത്ത് പിടികൂടി, ശുചിമുറിയിലും സ്വര്‍ണം
എയര്‍പോര്‍ട്ടിലെ ശുചിമുറിയിലും സ്വര്‍ണം. കരിപ്പൂരില്‍ 4. 84 കോടിയുടെ കള്ളകടത്ത് പിടികൂടി അധികൃതര്‍. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും (ഡി.ആര്‍.ഐ.) കസ്റ്റംസും ചേര്‍ന്നാണ് 4.84 കോടിയുടെ കള്ളക്കടത്ത് പിടിച്ചത്. ഡി.ആര്‍.ഐ. വിഭാഗം മൂന്നു കേസുകളിലായി 5.26 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തപ്പോള്‍ 1.43 കോടിയുടെ സ്വര്‍ണവും സിഗരറ്റുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. സമീപകാലത്ത് വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്. കഴിഞ്ഞദിവസം ഡി.ആര്‍.ഐ. പിടികൂടിയ വിമാനത്താവള ജീവനക്കാരില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദുബായില്‍നിന്നുള്ള ഇന്‍ഡിഗോ എയര്‍ വിമാനത്തിന്റെ ശൗചാലയത്തില്‍ ഒളിപ്പിച്ചനിലയില്‍ നാലുകിലോ സ്വര്‍ണക്കട്ടികളും 200 ഗ്രാം തൂക്കമുള്ള സ്വര്‍ണ പ്ലേറ്റുകളുമാണ് കണ്ടെടുത്തത്. ശൗചാലയത്തിലെ മാലിന്യക്കൊട്ടയില്‍ ഒളിപ്പിച്ചനിലയിലായിരുന്നു ഇവ. വിമാന ജീവനക്കാരെയോ തൊഴിലാളികളെയോ ഉപയോഗിച്ച് ഇവ പുറത്തുകടത്താനാണ് ശ്രമിച്ചതെന്നു കരുതുന്നു. 2.85 കോടി രൂപ വിലവരും.
ദുബായ് വിമാനത്തിലെത്തിയ താമരശ്ശേരി സ്വദേശിയില്‍നിന്ന് 1.019 കിലോ സ്വര്‍ണസംയുക്തവും കണ്ടെടുത്തു. സ്റ്റീല്‍ ഗ്രില്ലിനുള്ളില്‍ ഒളിപ്പിച്ച ഇതില്‍നിന്ന് 860 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. 56 ലക്ഷം രൂപ വിലവരും. അബുദാബിയില്‍നിന്നെത്തിയ തിരൂരങ്ങാടി സ്വദേശിയില്‍നിന്ന് 1281 ഗ്രാം സ്വര്‍ണം കണ്ടെടുത്തതാണ് മറ്റൊരു കേസ്. ഗുളികരൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇതിന് 83.23 ലക്ഷം രൂപ വിലവരും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)