Posted By user Posted On

വെറും വയറ്റില്‍ ഡ്രൈഫ്രൂട്‌സ് കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അപകടം അരികെ

ഡ്രൈഫ്രൂട്‌സ് ആരോഗ്യത്തിന് ഗുണകരമാണ് എന്ന് നമുക്കറിയാം. എന്നാല്‍ അറിഞ്ഞ് കഴിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന അപകടം നിസ്സാരമല്ല. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ഡ്രൈഫ്രൂട്‌സ് എങ്കിലും കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. നാരുകളും പോഷകങ്ങളും നിറഞ്ഞ, ഉണങ്ങിയ പഴങ്ങള്‍ നിങ്ങളുടെ ശരീരത്തിന് വലിയ അളവില്‍ ആന്റിഓക്സിഡന്റുകള്‍ നല്‍കുന്നതോടൊപ്പം തന്നെ ശരീരത്തിനുണ്ടാവുന്ന മറ്റ് കേടുപാടുകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദഹനാരോഗ്യത്തിന് മികച്ച ഓപ്ഷനാണ് ഡ്രൈഫ്രൂട്‌സ്. എങ്കിലും ഇവയില്‍ ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും ഷുഗറും ആവശ്യത്തില്‍ അധികമുണ്ട്. ഇത് നിങ്ങളില്‍ ആരോഗ്യ പ്രശ്്‌നങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയം വേണ്ട. ഫോളേറ്റ്, വൈറ്റമിന്‍ സി, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഗുണങ്ങള്‍ ഡ്രൈഫ്രൂട്‌സിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. എന്നാല്‍ അതിരാവിലെ കഴിക്കാന്‍ പാടില്ലാത്ത ഡ്രൈഫ്രൂട്‌സ് എന്തൊക്കെയെന്ന് നോക്കാം.

ഉണക്കമുന്തിരി: ഉണക്കമുന്തിരിയില്‍ സ്വാഭാവികമായ പഞ്ചസാര, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലുള്ള ഗുണങ്ങളും ശരീരത്തിന് പ്രദാനം ചെയ്യുന്നു. എന്നാല്‍ ഒഴിഞ്ഞ വയറ്റില്‍ ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്നു. അത് പലപ്പോഴും നിങ്ങളുടെ ശാരീരികോര്‍ജ്ജത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇവ രാവിലെ തനിയെകഴിക്കാതെ മറ്റ് ഭക്ഷണത്തിന്റെ കൂടെ ചേര്‍ത്ത് കഴിക്കുക.

ഉണക്കിയ ആപ്രിക്കോട്ട്: ഉണങ്ങിയ ആപ്രിക്കോട്ട് വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് എന്നതില്‍ സംശയം വേണ്ട. ഇവയിലുള്ള പഞ്ചസാര വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ദഹനത്തെ പ്രശ്‌നത്തിലാക്കുന്നു. മാത്രമല്ല ഇവ നല്ലതുപോലെ ഉണങ്ങുമ്പോള്‍ എല്ലാ പഞ്ചസാരയും കലോറിയും ആഗിരണം ചെയ്യുന്നു. അതിനാല്‍ ഗ്ലൂക്കോസും ഫ്രക്ടോസും ഇവയില്‍ വളരെ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്നു. ഇതും അതിരാവിലെ കഴിക്കുന്നത് ശ്രദ്ധിച്ച് വേണം.

ചെറി: ചെറി ഉണക്കിയത് പലര്‍ക്കും വളരെയധികം ഇഷ്ടമുള്ളതാണ്. എന്നാല്‍ ഇത് ഒരിക്കലും വെറും വയറ്റില്‍ കഴിക്കാന്‍ അത്ര നല്ലതല്ല. ഇതിന് ശേഷം നിങ്ങള്‍ എരിവുള്ള ഭക്ഷണം കഴിച്ചാല്‍ അത് പലപ്പോഴും ആസിഡ് റിഫ്‌ലക്‌സ് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കാം, കാരണം അവയില്‍ അസിഡിറ്റി അളവ് കൂടുതലാണ് എന്നത് തന്നെയാണ് കാര്യം. ഉണങ്ങിയ ചെറി കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് ഗ്യാസ്, വയറുവേദന, വയറിളക്കം എന്നിവ അനുഭവപ്പെടാം.

ഈന്തപ്പഴം: ആരോഗ്യത്തിന്റെ കാര്യത്തില്‍ അത്രയേറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് ഈന്തപ്പഴം. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ നാരുകളും പ്രോട്ടീനും ചേര്‍ക്കാന്‍ മികച്ചചേരുവ തന്നെയാണ് ഈന്തപ്പഴം. എന്നിരുന്നാലും, അതിരാവിലെ ഇവ കഴിക്കുന്നത് വലിയ അളവില്‍ ഗ്ലൂക്കോസ് വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ക്ക് ഇത് അപകടമുണ്ടാക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *