ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോൾ വീട്ടിലേക്കൊന്ന് വിളിക്കാൻ തോന്നാറുണ്ടോ? യുഎഇയിലെ മെട്രോ യാത്രക്കാർക്ക് ആഗ്രഹ സാഫല്യം
ദുബൈ മെട്രോയിലെ യാത്രക്കാർക്ക് സൗജന്യമായി വീട്ടിലേക്ക് വിളിക്കാം . ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) സൗജന്യ അന്താരാഷ്ട്ര ഫോൺകാളിന് മെട്രോ സ്റ്റേഷനുകളിൽ സൗകര്യമൊരുക്കിയിട്ടുള്ളത്. ദുബൈ മെട്രോയുടെയും ട്രാമിൻറെയും ഓപറേറ്റർമാരായ ‘കിയോലിസു’മായി സഹകരിച്ചാണ് നാല് സ്റ്റേഷനുകളിൽ ഫോൺ ബൂത്തുകൾ സജ്ജീകരിച്ചിട്ടുള്ളത്. അൽ ഗുബൈബ, യൂനിയൻ, ജബൽ അലി തുടങ്ങിയ മെട്രോ സ്റ്റേഷനുകളിലാണ് സൗകര്യമുള്ളത്. റമദാനിൽ ആർ.ടി.എ ഒരുക്കുന്ന ‘ഞങ്ങൾ നിങ്ങളെ അടുപ്പിക്കുന്നു’ എന്ന തലക്കെട്ടിലാണ് ഇത്തരമൊരു വ്യത്യസ്ത പദ്ധതി ആരംഭിച്ചിട്ടുള്ളത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)