Posted By user Posted On

പ്രവാസികൾക്ക് സന്തോഷ വാർത്ത, കേരളത്തിൽ നിന്ന് ഗൾഫിലേക്ക് പാസഞ്ചർ,ക്രൂയിസ് സർവീസ്

കേരളത്തിൽ നിന്നും മിഡിൽ ഈസ്റ്റ് / ജിസിസി രാജ്യങ്ങളിലേയ്ക്ക് പാസഞ്ചർ/ ക്രൂയിസ് ഷിപ്പ് സർവ്വീസ് നടത്തുന്നതിന് അനുഭവ പരിചയമുളള കമ്പനികളിൽ നിന്നും കേരള മാരിടൈം ബോർഡ് (KMB) താൽപര്യപത്രം (EOI) ക്ഷണിക്കുന്നു. താൽപര്യമുളള കമ്പനികൾ കേരള മാരിടൈം ബോർഡിന്റെ വെബ്ബ്സൈറ്റ് (https://kmb.kerala.gov.in) സന്ദർശിച്ച് വിശദാംശങ്ങളും താൽപര്യപത്രവും ഡൗൺലോഡ് ചെയ്യാവുന്നതാണ്. താൽപര്യപത്രത്തിന് മുന്നോടിയായുളള കൺസൽറ്റേഷൻ മീറ്റിങ് മാർച്ച് 27 ന് ചേരും. ഇതിനായുളള രജിസ്ട്രേഷനും വെബ്ബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് +919544410029 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. സീസൺ സമയത്ത് പ്രസ്തുത രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് അമിതമായ വിമാനനിരക്കാണ് ഈടാക്കുന്നതെന്നും ഇക്കാര്യത്തിൽ പരിഹാരം കാണണമെന്നും ഏറെക്കാലമായി പ്രവാസി കേരളീയർ ഉന്നയിക്കുന്നതാണ്. കേരളത്തിന്റെ സാമ്പത്തിക സാംസ്‌കാരിക ടൂറിസം മേഖലകളിലെ വികസനം ലക്ഷ്യമിടുന്നതും പ്രവാസികൾക്ക് ഏറെ ഗുണപ്രദവുമായ ഒരു പദ്ധതിയായാണ് പാസഞ്ചർ ക്രൂയിസ് ഷിപ്പ് സർവ്വീസ് ലക്ഷ്യമിടുന്നത് .

പ്രധാനപ്പെട്ട ലിങ്കുകൾ താഴെ കൊടുക്കുന്നു

  1. പാസഞ്ചർ ഷിപ്പുകൾ/ക്രൂയിസ് ഓപ്പറേറ്റർമാർക്കായി 27/03/2024-ന് ഷെഡ്യൂൾ ചെയ്‌ത കൺസൾട്ടേഷൻ മീറ്റിംഗിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള രജിസ്‌ട്രേഷൻ ലിങ്ക് : https://forms.gle/e7p1GgmakZAbCRKN7
  2. ഗൾഫിനും കേരളത്തിനുമിടയിൽ കപ്പൽ വഴിയുള്ള ഗതാഗതം സംബന്ധിച്ചു യാത്രക്കാർക്ക് ഇടയിൽ നടത്തുന്ന സർവ്വേയിൽ പങ്കെടുക്കുന്നതിനു വേണ്ടിയുള്ള ലിങ്കുകൾ : English https://forms.gle/ySfKVRd2UNcG65397) & Malayalam (https://forms.gle/2452bQfB9PZpKfgv5)
  3. താത്പര്യപത്രം ഡൗൺലോഡ് ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് : https://kmb.kerala.gov.in/en/about/passenger-ships

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *