യുഎഇയിലെ പ്രധാന റോഡ് ഭാഗികമായി അടച്ചിടും
അബുദാബിയിലെ പ്രധാന റോഡ് ഭാഗികമായി അടച്ചിടും. എമിറേറ്റിലെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററിന്റെ അറിയിപ്പ് പ്രകാരമാണ് അബുദാബിയിലെ ഒരു പ്രധാന റോഡ് ഭാഗികമായി അടച്ചിടുന്നത്. ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ റോഡ് (E12) അടച്ചിടുന്ന വിവരം അതോറിറ്റി നിവാസികളെ അറിയിച്ചു. മാര്‍ച്ച് 30 ശനിയാഴ്ച പുലര്‍ച്ചെ 12 മണി മുതല്‍ ഏപ്രില്‍ 1 തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെയാണ് അടച്ചിടുക. രണ്ട് പാതകള്‍ അടയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അബുദാബിയിലേക്കുള്ള വലത് പാതയും യാസ് ദ്വീപിലേക്കുള്ള ഇടത് പാതയുമാണ് അവ. വാഹനമോടിക്കുന്നവര്‍ ശ്രദ്ധാപൂര്‍വം വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)