മലയാളി വ്യവസായിയെ യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തി
മലയാളി വ്യവസായിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസം മുൻപ് ഇദ്ദേഹം വീടുവിട്ടിറങ്ങിയിരുന്നു. തലസ്ഥാന നഗരിയിൽ റിഷീസ് ഹൈപ്പർ മാർക്കറ്റും റസ്റ്ററന്റും നടത്തുന്ന കണ്ണൂർ പാപ്പിനിശ്ശേരി പൂവങ്കുളംതോട്ടം പുതിയ പുരയിൽ സുൽഫാഉൽ ഹഖ് റിയാസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാകാം മരണത്തിന് കാരണമെന്നാണ് നിഗമനം. വർഷങ്ങളായി യുഎഇയിലുള്ള സുൽഫാഉൽ ഹഖ് റിയാസ് നല്ല നിലയിൽ ബിസിനസ് ചെയ്തുവരികയായിരുന്നു. അടുത്തിടെ ഖാലിദിയയിൽ പുതിയ റസ്റ്ററന്റ് തുറക്കാനുള്ള ശ്രമത്തിലുമായിരുന്നുവെന്ന് പറയുന്നു. ഇതേ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലാവുകയും രണ്ട് ദിവസം മുൻപ് വീട് വിട്ടിറങ്ങുകയുമായിരുന്നു. ഇതിന് ശേഷം യാതൊരു വിവരവുമില്ലാത്തതിനെ തുടർന്ന് ഭാര്യ ഇന്നലെ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അൽ ജസീറ ക്ലബിനടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)