റോഡിൽ അഭ്യാസം: യുഎഇയിൽ വാഹനങ്ങൾ പൊക്കി പൊലീസ്
അപകടകരമായ രീതിയിൽ റോഡിൽ അഭ്യാസപ്രകടനം നടത്തിയ വാഹനങ്ങൾ ഉമ്മുൽ ഖുവൈൻ പൊലീസ് പിടികൂടി.എമിറേറ്റിലെ ഒരു നഗരത്തിൽ ഒരുമിച്ചു കൂടിയ ഡ്രൈവർമാർ അപകടകരമായ രീതിയിൽ മത്സരം നടത്തുകയായിരുന്നുവെന്ന് ഉമ്മുൽ ഖുവൈൻ പൊലീസ് വ്യക്തമാക്കി. സ്വയം അപകടം വരുത്തുന്നതോടൊപ്പം മറ്റുള്ളവരുടെ ജീവനും ഇത്തരം പ്രവൃത്തികൾ ഭീഷണിയാണെന്നും ഇതിൽനിന്ന് വിട്ടുനിൽക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)