Posted By user Posted On

യുഎഇയിൽ വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് തടവും, പിഴയും

യുഎഇയിൽ വിദ്വേഷ പ്രസംഗം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. ഇത്തരക്കാർക്ക് ഒരു വർഷം തടവും 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. വിവേചനം, വിദ്വേഷം, തീവ്രവാദം എന്നിവയും വച്ചുപൊറുപ്പിക്കില്ല. മതത്തിനും സംസ്കാരത്തിനും എതിരെ സമൂഹമാധ്യമങ്ങളിലും മറ്റും ഇത്തരം പോസ്റ്റുകൾ പാടില്ല. ജോലി ഒഴിവുകളുടെ പരസ്യങ്ങളിലും ജാതിയോ മതമോ ലിംഗമോ പരാമർശിക്കരുതെന്നു ഓർമിപ്പിച്ചു. കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ബോധവൽക്കരണവും ശക്തമാക്കി. നിയമ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന് ജനങ്ങൾ കൂടുന്ന ഷോപ്പിങ് മാൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബോധവൽക്കരണം ശക്തമാക്കും. രാജ്യത്ത് പുതിയതും പരിഷ്ക്കരിച്ചതുമായ എല്ലാ നിയമങ്ങളെക്കുറിച്ചും ജനങ്ങളിൽ അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *