
പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ നോണ്‍-സ്റ്റോപ്പ് പ്രതിദിന സര്‍വീസ്
യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ നോണ്‍-സ്റ്റോപ്പ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഇന്ത്യയുടെ ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ ആണ് അടുത്ത മാസം മുതല്‍ അബുദാബിക്കും കണ്ണൂരിനുമിടയില്‍ പുതിയ നേരിട്ടുള്ള ഫ്‌ലൈറ്റുകള്‍ പ്രഖ്യാപിച്ചത്. മെയ് 9 മുതല്‍, കേരളത്തിന്റെ തീരദേശ നഗരത്തെയും യുഎഇ തലസ്ഥാനത്തെയും ബന്ധിപ്പിക്കുന്ന നോണ്‍-സ്റ്റോപ്പ് പ്രതിദിന വിമാനം പ്രവര്‍ത്തനം ആരംഭിക്കും. കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 12.40ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.35ന് അബുദാബിയിലെത്തും. തിരിച്ചുള്ള വിമാനം അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.45ന് പുറപ്പെട്ട് 8.40ന് കണ്ണൂരിലെത്തും. ഈ സര്‍വീസോടെ ഇന്‍ഡിഗോ ഇന്ത്യയിലെ 8 നഗരങ്ങളില്‍ നിന്ന് അബുദാബിയിലേക്ക് 56 പ്രതിവാര ഫ്‌ലൈറ്റുകള്‍ നടത്തും, ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്ര, വ്യാപാരം, ടൂറിസം എന്നിവയ്ക്ക് പ്രോത്സാഹനമാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)