Posted By user Posted On

​ഗൾഫ് ടിക്കറ്റിൽ സമ്മാനക്കൊയ്ത്ത് തുടർന്ന് പ്രവാസി ഇന്ത്യക്കാ‍ർ; ഈ ആഴ്ചയിലെ താരമായി മലയാളി യുവാവ്

ഗൾഫ് ടിക്കറ്റ് ഫോർച്യൂൺ 5, സൂപ്പർ 6 നറുക്കെടുപ്പുകളിലൂടെ ഈ ആഴ്ച്ച ഭാഗ്യശാലികളായത് നിരവധി ഇന്ത്യക്കാർ.മലയാളിയായ സജുഷ് സാംബശിവനാണ് ഈ ആഴ്ച്ചയിലെ താരം. മാർച്ച് 29-ന് നടന്ന ഫോർച്യൂൺ 5 നറുക്കെടുപ്പിൽ എല്ലാ നമ്പറുകളും തുല്യമാക്കിയ സജുഷ് നേടിയത് 1,00,000 ദിർഹം (22.5 ലക്ഷം രൂപ).

അടുത്ത ദിവസത്തെ സൂപ്പർ 6 നറുക്കെടുപ്പിലും ഭാഗ്യവർഷം തുടർന്നു. മുംബൈയിൽ നിന്നുള്ള സിമന്ത ഹസാരിക, ഹൈദരബാദിൽ നിന്നുള്ള മല്ലേഷ് കാണ്ടുല, കർണാടകത്തിൽ നിന്നുള്ള ഫൈസൽ എന്നിവർ 50,000 ദിർഹം (11.25 ലക്ഷം രൂപ) പങ്കിട്ടു.

ഇവർക്ക് പുറമെ എട്ട് മത്സരാർത്ഥികൾ കൂടി സമ്മാനങ്ങൾ നേടി. ഓരോരുത്തരും നേടയിത് 5,000 ദിർഹം (1.12 ലക്ഷം രൂപ) വീതം.

“വിജയികൾ പല മേഖലയിൽ നിന്നുള്ളവരാണ്. ഇത് കാണിക്കുന്നത് എല്ലാവർക്കും വിജയിക്കാൻ തുല്യമായ അവസരം ഗൾഫ് ടിക്കറ്റ് നൽകുന്നു എന്നതാണ്.” ഗൾഫ് ടിക്കറ്റ് ചീഫ് മാർക്കറ്റിങ് ഓഫീസർ സോറൻ പോപോവിക് പറഞ്ഞു. “ഓരോ വിജയവും പ്രതീക്ഷയുടെ ഓരോ കഥകളാണ് പറയുന്നത്. ഇത് കാത്തിരിപ്പിന്റെയും വിജയത്തിന്റെയും കൂടെ കഥയാണ്. ഈ യാത്രയിൽ അവർക്കൊപ്പം ഒരു ഭാഗമാകാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഞങ്ങൾ.” – അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ ആഴ്ച്ചയും പല മത്സരങ്ങളിലൂടെ വിജയിക്കാനാകും എന്നതാണ് ഗൾഫ് ടിക്കറ്റിന്റെ സവിശേഷത. ഇത് ഇന്ത്യക്കാർക്ക് ഇടയിൽ ഗൾഫ് ടിക്കറ്റിനെ കൂടുതൽ ജനപ്രിയമാക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *