യുഎഇ കാലാവസ്ഥാ മാറ്റം; പ്രതിരോധ വാക്‌സീന്‍ സൗജന്യമായി ലഭിക്കും
കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനുള്ള വാക്‌സീന്‍ സൗജന്യമായി ലഭിക്കും. അബുദാബിയിലെ 111 സ്ഥാപനങ്ങളിലാണ് വാക്‌സിന്‍ സൗജന്യമായി ലഭിക്കുന്നത്. തണുപ്പില്‍ നിന്നു ചൂടിലേക്കുള്ള കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി ചുമയും തുമ്മലും അടക്കമുള്ള ‘സീസണല്‍ ഇന്‍ഫ്‌ലുവന്‍സ’ ജനങ്ങള്‍ക്കിടയില്‍ അതിവേഗം പടരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മരുന്നുകള്‍ ലഭ്യമാക്കിയത്. സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന്‍ സൗജന്യമാണ്.
ആരോഗ്യമേഖലയിലെ ജീവനക്കാര്‍, 5 വയസ്സിന് താഴെയുള്ള കുട്ടികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ (15-18 വയസ്സ് വരെ പ്രായമുള്ളവര്‍) അതിവേഗം രോഗം പിടിപെടാന്‍ സാധ്യതയുള്ള ഗര്‍ഭിണികള്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് പുറമെ ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും സൗജന്യമായി വാക്‌സീന്‍ എടുക്കാം.
ശ്വാസകോശത്തെ ബാധിക്കുന്ന ഇത്തരം കാലാവസ്ഥ രോഗങ്ങളെ നിയന്ത്രിക്കാന്‍ പ്രതിരോധ കുത്തിവയ്പാണ് പരിഹാര മാര്‍ഗമെന്ന് അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്ററിലെ സാംക്രമിക രോഗ വകുപ്പ് മേധാവി ഡോ. ഫരീദ അല്‍ ഹൂസുനി അറിയിച്ചു. പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അബുദാബിയില്‍ ബോധവല്‍ക്കരണ ക്യാംപെയിനും തുടങ്ങി.
‘ഇന്‍ഫെക്ഷന്‍ തടയുക ‘എന്ന പ്രമേയത്തിലാണ് ക്യാംപെയിന്‍. കുത്തിവയ്പിനു വിധേയനായ ഒരാളുടെ ശരീരം 14 ദിവസത്തിനുള്ളില്‍ രോഗ പ്രതിരോധത്തിനു സജ്ജമാകും. ഇന്‍ഫ്‌ലുവന്‍സയ്ക്ക് കാരണമാകുന്ന വൈറസുകളെ കുത്തിവയ്പിലൂടെ ചെറുക്കാമെന്നും ഡോ. ഫരീദ പറഞ്ഞു.
കുത്തിവയ്പിലൂടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാം. കുത്തിവയ്പിനെ തുടര്‍ന്നുണ്ടാകുന്ന ശരീര വേദന, നേരിയ പനി തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ പേടിക്കേണ്ടതില്ലെന്നും രോഗം വരുന്നതിന്റെ അത്ര പ്രയാസം ഇതിനില്ലെന്നും അവര്‍ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)