യുഎഇയിൽ പള്ളി നിർമാണത്തിനിടെ അപകടം: പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം, നാലു പേർക്ക് പരിക്ക്
യുഎഇയിലെ ഷാർജ എമിറേറ്റ്സിൽ പള്ളി നിർമാണത്തിനിടെ സ്കഫോൾഡിങ് തകർന്നുവീണ് തൊഴിലാളി മരിച്ചു.നാലു പേർക്ക് പരിക്കേറ്റു യുഗാണ്ടൻ സ്വദേശിയായ 28കാരനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ 28കാരൻ സംഭവസ്ഥലത്തുവെച്ച് മരിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. മിനാരത്തിൻറെ പണി നടക്കുന്നതിനിടെ സ്കഫോൾഡിങ് തകർന്ന് അഞ്ചു തൊഴിലാളികളും താഴേക്ക് വീഴുകയായിരുന്നു. ഷാർജയിലെ അൽ ഖാൻ ഏരിയയിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. പൊലീസ് എത്തി ആംബുലൻസിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപ്പോളേക്കും ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചിരുന്നു. മൂന്നു പേരെ പ്രാഥമിക ചികിത്സക്ക് ശേഷം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. 26കാരനായ യുഗാണ്ടൻ സ്വദേശി ആശുപത്രിയിൽ ചികിത്സയിലാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)