Posted By user Posted On

യുഎഇയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഷാർജയിലെ അൽ മജാസ് ഒന്നിലെ പള്ളിയിലെ സ്ത്രീകളുടെ പ്രാർഥനാ മുറിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. പള്ളിയുടെ കാവൽക്കാരനാണ് കുഞ്ഞിനെ കണ്ടെത്തിയത്. പ്രാർഥനയ്ക്ക് പോകുമ്പോഴാണ് കുഞ്ഞിനെ കരയുന്ന നിലയിൽ കണ്ടെത്തിയതെന്ന് ഇയാൾ പറഞ്ഞു. തുടർന്ന് ഷാർജ പൊലീസിനെ വിളിച്ചു. പൊലീസ് പട്രോളിങ് ടീമും ആംബുലൻസും സംഭവസ്ഥലത്തെത്തി കുഞ്ഞിനെ അൽ ഖാസിമി ആശുപത്രിയിലേക്കു കൊണ്ടുപോയി. കുട്ടിയുടെ അമ്മയെ കണ്ടെത്താൻ ഷാർജ പൊലീസ് ഉൗർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ആശുപത്രിയിലെ ഐസിയുവിലാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *