Posted By user Posted On

യുഎഇ: ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് വന്‍തുക മോഷ്ടിച്ച പ്രതിയ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പിടികൂടി

അബുദാബിയിലെ ഒരു കമ്പനിയില്‍ നിന്ന് വന്‍തുക മോഷ്ടിച്ച പ്രതിയ റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പിടികൂടി അധികൃതര്‍. ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് 600,000 ദിര്‍ഹം തട്ടിയെടുത്ത ഏഷ്യക്കാരനെയാണ് അബുദാബി പോലീസ് അറസ്റ്റ് ചെയ്തത്. അബുദാബിയിലെ അല്‍ ഖാലിദിയ പോലീസ് സെന്ററിന് ജീവനക്കാരില്‍ ഒരാളുടെ മോഷണത്തെക്കുറിച്ച് ഒരു ബിസിനസ്സ് സ്ഥാപനത്തില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചു. അല്‍ ഖാലിദിയ പോലീസ് സെന്ററിലെ ക്രിമിനല്‍ അന്വേഷണ സംഘം ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ശേഷം റെക്കോര്‍ഡ് സമയത്തിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
റിപ്പോര്‍ട്ടിനോട് ഉടനടി പ്രതികരിച്ചതിന് അബുദാബി പോലീസിന്റെ ജനറല്‍ കമാന്‍ഡിന് കമ്പനി നന്ദി അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ സമഗ്രമായ മുന്‍കരുതലുകളും പ്രതിരോധ നടപടികളും നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം അബുദാബി പോലീസ് ഊന്നിപ്പറയുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *