പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു
യു.എ.ഇയിലെ പ്രവാസി സാംസ്കാരിക സംഘടനയായ ദുബൈ കൈരളി കലാകേന്ദ്രം മുൻ ജനറൽ സെക്രട്ടറി രാമചന്ദ്ര പണിക്കർ(68) നിര്യാതനായി. യു.എ.ഇയിൽ വിശ്രമ ജീവിതത്തിലായിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച പനിയെ തുടർന്ന് ദുബൈ ഹോസ്പിറ്റലിൽ പ്രവേശിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് മരണം സംഭവിച്ചത്.ആലപ്പുഴ കരുവാറ്റ സ്വദേശിയായ ഇദ്ദേഹം 1989മുതൽ ദുബൈ അൽഫുത്തൈം കമ്പനിയിൽ സീനിയർ എൻജിനീയറായിരുന്നു. ദുബൈയിലെ കലാ-സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ സജീവമായിരുന്നു. ദുബൈയിലും ഷാർജയിലും വിദ്യഭ്യാസ സ്ഥാപനങ്ങളും ആയൂർവേദിക് ക്ലിനിക്കും ആരംഭിച്ചിരുന്നു.അധ്യപികയും എഴുത്തുകാരിയുമായ സാലമ്മ ടീച്ചറാണ് ഭാര്യ. മക്കൾ: ഡോ.സൂര്യ, ഡോ.ശ്രുതി. മരുമക്കൾ: രഞ്ജി ജോസഫ്, ഡോ. ജിതേഷ് പുഷ്‌പൻ(എല്ലാവരും ദുബൈ). ഔദ്യേഗിക നടപടികൾ പൂർത്തിയാക്കി സംസ്‌കാരം ജെബൽ അലി ക്രിമേഷൻ സെൻററിൽ നടത്തുമെന്ന് കുടുംബം അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)