മാസപ്പിറ കണ്ടില്ല; യുഎഇയിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച
തിങ്കളാഴ്ച മാസപ്പിറ ദൃശ്യമാകാത്തതിനെ തുടർന്ന് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയപെരുന്നാൾ ബുധനാഴ്ച. യുഎഇ, സൗദി, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കും. ഒരു ദിവസം വൈകി റംസാൻ വ്രതം ആരംഭിച്ച ഒമാനിലെ ചെറിയപെരുന്നാൾ എന്നാണെന്ന് ചൊവ്വാഴ്ച അറിയാം.റമദാനിലെ 30 നോമ്പും പൂർത്തിയാക്കിയാണ് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. സൗദിയിലെ ഹോത്ത, സുദയർ, തുമൈർ എന്നിവിടങ്ങളിലാണ് മാസപ്പിറ നിരീക്ഷണം നടത്തിയത്. എന്നാൽ രണ്ടിടങ്ങളിലും പിറ ദൃശ്യമായില്ല.മാർച്ച് 10നാണ് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റംസാൻ വ്രതം തുടങ്ങിയത്. ഒമാനിൽ മാർച്ച് 11ന് വ്രതം തുടങ്ങി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)