യുഎഇയിൽ മകളെ കാണാനെത്തിയ മുൻ പ്രവാസി മലയാളി നിര്യാതനായി
തൃശൂർ ജില്ലാ വടക്കേകാട് സ്വദേശിയുമായ പൊന്തയിൽ കുഞ്ഞുമുഹമ്മദ് കാഞ്ഞിരപ്പുള്ളി (74) യുഎഇയിൽ നിര്യാതനായി. യുഎഇ മുൻ പ്രവാസിയായിരുന്നു. അബൂദബിയിലെ മഫ്രക്ക് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. നാലുദിവസം മുമ്പ് മക്കളെ കാണാൻ ഭാര്യക്കൊപ്പം യുഎഇയിൽ എത്തിയതായിരുന്നു കുഞ്ഞുമുഹമ്മദ്. തിങ്കളാഴ്ച്ച രാവിലെ രക്തസമ്മർദ്ദം കുറഞ്ഞതുമൂലം ബുദ്ധിമുട്ട് അനുഭവിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ അബുദാബിയിലെ മഫ്രക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകീട്ട് ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: നൗഫൽ, നിഷാം, നിയാസ് (മൂന്നുപേരും യു.എ.ഇ), നവാസ്. മരുമക്കൾ: നിബിത, നൈന, മിൻസ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)