ലോകത്തിലെ സ്മാർട്ട് നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിൽ യുഎഇയിലെ ഈ എമിറേറ്റുകൾ
ലോകത്തിലെ സ്മാർട്ട് നഗരങ്ങളുടെ പട്ടികയിൽ ആദ്യ പത്തു സ്ഥാനത്തിനുള്ളിൽ ഇടംപിടിച്ച് അബൂദബി. സ്മാർട്ട് സിറ്റി സൂചിക 2024ൽ പത്താം സ്ഥാനമാണ് അബൂദബിക്കുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നു സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് അബൂദബി പത്താം സ്ഥാനത്തെത്തിച്ചത്. സ്വിറ്റ്സർലൻഡിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ആണ് പട്ടിക തയാറാക്കിയത്. സുരക്ഷ(87.4 ശതമാനം), സംസ്കാരവും വിനോദവും(88.7), പൊതുഗതാഗതം(83.8), ഹരിത ഇടങ്ങൾ(84.7), വൈദ്യ സേവനം(86.3) എന്നിവയാണ് വിവിധ കാറ്റഗറികളിൽ അബൂദബിക്ക് സൂചികയിൽ നൽകിയിരിക്കുന്ന പോയന്റുകൾ. സ്മാർട്ട് നഗരങ്ങളുടെ സാമ്പത്തിക, സാങ്കേതിക വശങ്ങളും ജീവിത, പരിസ്ഥിതി, ഉൾക്കൊള്ളൽ നിലവാരവും വിലയിരുത്തിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.142 നഗരങ്ങളാണ് പട്ടികയിലുള്ളത്. മുൻ വർഷത്തേക്കാൾ അഞ്ചു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ദുബൈ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്തെത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)