cyber crime
Posted By user Posted On

ജാ​ഗ്രതയും കരുതലും വേണം: അവധിക്കാലത്ത് സൈബർ ആക്രമണങ്ങൾക്ക് കൂടുതൽ സാധ്യത; യുഎഇയിൽ മുന്നറിയിപ്പ്

അവധിക്കാലത്ത് സൈബർ ആക്രമണങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ. പെരുന്നാൾ പ്രമാണിച്ച് 9 ദിവസമാണ് അവധി. ഈ കാലയളവിൽ സർക്കാർ സ്ഥാപനങ്ങൾ അടച്ചിടുകയാണ് പതിവ്. ചിലർ നാമമാത്ര ജീവനക്കാരെ ചുമതലപ്പെടുത്തും. ഈ തക്കത്തിൽ സൈബർ തട്ടിപ്പുകാരുടെ എണ്ണം കൂടും. തട്ടിപ്പ് പെട്ടെന്ന് കണ്ടെത്താൻ മതിയായ ജീവനക്കാരില്ലെന്നതാണ് ഇവരുടെ തുറുപ്പുചീട്ട്.

എങ്ങനെ തടയാം
∙ കംപ്യൂട്ടർ പ്രോഗ്രാമുകളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളും നിരന്തരം അപ്‌ഡേറ്റ് ചെയ്യണം.
∙ ആന്റിവൈറസ് സ്കാൻ ചെയ്ത് പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം.
∙ സംശയാസ്പദമായ ഉറവിടങ്ങളിൽനിന്നുള്ള മെയിലുകൾ/ലിങ്ക്/ഉള്ളടക്കങ്ങൾ തുറക്കരുത്.
∙ ശക്തവും സങ്കീർണവുമായ പാസ്‌വേഡുകൾ ഉപയോഗിക്കുക.
∙ തട്ടിപ്പിന് ഇരയായാൽ എത്രയും വേഗം പൊലീസിൽ പരാതി നൽകുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *