Posted By user Posted On

പർവതത്തിൽ 4,500 അടി ഉയരത്തിൽ കുടുങ്ങി: യുഎഇയിൽ പ്രവാസികളെ അതിസാഹസികമായി രക്ഷപ്പെടുത്തി

റാസൽഖൈമയിലെ ‌പർവതത്തിൽ 4,500 അടി ഉയരത്തിൽ കുടുങ്ങിയ രണ്ട് ഏഷ്യക്കാരെ റാസൽഖൈമ പൊലീസിൻറെ എയർ വിങ് വിഭാഗം രക്ഷപ്പെടുത്തി. ഇവരിൽ ഒരാളുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ദുർഘടമായ പർവതപ്രദേശങ്ങളിൽ ഒറ്റപ്പെട്ടുപോയ രണ്ട് ഏഷ്യക്കാരെ കുറിച്ച് ഓപറേഷൻസ് റൂമിന് ഫോൺ കോൾ ലഭിച്ചതായി റാസൽഖൈമ പൊലീസിലെ എയർ വിങ് വിഭാഗം തലവൻ ലഫ്. കേണൽ പൈലറ്റ് അബ്ദുല്ല അലി അൽ ഷെഹി പറഞ്ഞു.ഇരുവരും വളരെ ഉയരത്തിലായിരുന്നു കുടുങ്ങിയതെന്ന റിപ്പോർട്ട് ലഭിച്ചതോടെ ഇവരെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനുമായി ഒരു ഹെലികോപ്റ്റർ ഉടൻ അയച്ചു. ഊർജിതമായ തിരച്ചിൽ നടത്തിയ സംഘത്തിന് രണ്ടുപേരെയും കണ്ടെത്താൻ സാധിച്ചു.തുടർന്ന് വൈദ്യസഹായം നൽകുന്നതായി ഇവരെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. ‌പർവതപ്രദേശങ്ങളിൽ ട്രെക്കിങ് നടത്തുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. അതേസമയം മലനിരകളിൽ കുടുങ്ങിയ ഏഷ്യക്കാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *