യുഎഇ: എമിറേറ്റ്സ് ഐഡി പുതുക്കല്‍ പ്രക്രിയയിലാണെങ്കില്‍ താമസക്കാര്‍ക്ക് വിദേശത്തേക്ക് പോകാനാകുമോ? വിശദാംശങ്ങൾ അറിയാം
എമിറേറ്റ്സ് ഐഡി യുഎഇയിലെ താമസക്കാരുടെ പ്രധാന രേഖയാണ്. അതുകൊണ്ട് തന്നെ എമിറേറ്റ്സ് ഐഡി പുതുക്കല്‍ പ്രക്രിയയിലാണെങ്കില്‍ താമസക്കാര്‍ക്ക് വിദേശത്തേക്ക് പോകാനാകുമോ എന്നത് പലര്‍ക്കും ഉണ്ടാകുന്ന സംശയമാണ്. അതിനുള്ള ഇത്തരമിതാ. സാധുവായ യുഎഇ റെസിഡന്‍സി വിസ ഉണ്ടെങ്കില്‍, യുഎഇ നിവാസി എന്ന നിലയില്‍ നിങ്ങള്‍ക്ക് യുഎഇക്ക് പുറത്ത് യാത്ര ചെയ്യാം. യുഎഇക്ക് പുറത്ത് യാത്ര ചെയ്യുമ്പോള്‍, യുഎഇ റെസിഡന്‍സി ഐഡി കാര്‍ഡ് അപേക്ഷാ ഫോമിന്റെ ഒരു പകര്‍പ്പും കൂടെ കൊണ്ടുപോകണം. നിങ്ങളുടെ റസിഡന്റ് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടാല്‍ ഇമിഗ്രേഷനില്‍ അത് കാണിക്കാം. നിങ്ങള്‍ പുതുക്കലിനായി അപേക്ഷിച്ചിട്ടുണ്ടെന്ന് ഈ യുഎഇ റെസിഡന്‍സി ഐഡി കാര്‍ഡ് ആപ്ലിക്കേഷനില്‍ നിന്ന് വ്യക്തമാകും. കൂടാതെ, ആപ്ലിക്കേഷന്‍ ട്രാക്കിംഗ് സൗകര്യം യുഎഇ ഗവണ്‍മെന്റ് നല്‍കുന്നതിനാല്‍ യുഎഇ റസിഡന്റ് കാര്‍ഡ് ആപ്ലിക്കേഷന്റെ ഓണ്‍ലൈന്‍ സ്റ്റാറ്റസും നിങ്ങള്‍ക്ക് അവരെ കാണിക്കാം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)