യുഎഇയിലെ പ്രളയത്തില്‍ അകപ്പെട്ട നൂറുകണക്കിന് ആളുകള്‍ക്ക് രക്ഷകനായി പ്രവാസി മലയാളി
യുഎഇയിലെ പ്രളയത്തില്‍ അകപ്പെട്ട നൂറുകണക്കിന് ആളുകള്‍ക്ക് രക്ഷകനായി പ്രവാസി മലയാളി. വകടര സ്വദേശി സഫാദ് വെള്ളപ്പൊക്കത്തിനിടെ മാതൃകയായത്. കല്‍ബയിലെ എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഡ്രൈവറാണ് സഫദ്. കല്‍ബയിലെ സിദ്രയിലാണ് സഫദും ഭാര്യയും കൈക്കുഞ്ഞ് ഉള്‍പ്പെടെ 3 മക്കളുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് പ്രളയത്തിലേക്കാണ് സഫാദ് എത്തിയത്. മലമുകളില്‍ നിന്ന് വെള്ളം കുത്തിയൊലിച്ച് പ്രദേശത്തെ 3 തടാകങ്ങളും (വാദികള്‍) നിറഞ്ഞുകവിഞ്ഞതോടെ നിമിഷനേരംകൊണ്ട് കല്‍ബ വെള്ളക്കെട്ടിലായി. എങ്ങും നിലവിളി ഉയര്‍ന്നു. കാറുകള്‍ വെള്ളത്തില്‍ മുങ്ങി. ബസില്‍ മാത്രമേ ജനങ്ങളെ രക്ഷിക്കാന്‍ സാധിക്കൂ എന്നു മനസ്സിലാക്കിയ സഫാദ് വിവരം അധികൃതരെ ധരിപ്പിച്ച് ഡ്യൂട്ടിക്കു തിരിച്ചുകയറി. ബസില്‍ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. സ്വദേശികളെ ഫുജൈറ ഹോട്ടലിലേക്കും മറ്റുള്ളവരെ 3 സ്‌കൂളുകളിലേക്കും മാറ്റി പാര്‍പ്പിച്ചു. എല്ലാം കഴിഞ്ഞ് ബുധനാഴ്ച രാത്രി തിരിച്ചെത്തിയ സഫാദ് വീട്ടിലെ അവസ്ഥ കണ്ട് ഞെട്ടി. അരയ്‌ക്കൊപ്പം വെള്ളത്തില്‍ ഒരു ദിവസം മുഴുവന്‍ കഴിയുകയായിരുന്നു ഭാര്യയും മക്കളും. ഒടുവില്‍ സ്വന്തം കുടുംബത്തെ ബസില്‍ കൊണ്ടുപോകുന്നതിനിടെ റൗണ്ട് എബൗട്ടില്‍ കേടായി. തുടര്‍ന്ന് മറ്റൊരു ബസ് വരുത്തി അതിലായിരുന്നു പിന്നീടുള്ള യാത്ര. നിലവില്‍ കുടുംബസമേതം അബുദാബിയില്‍ ബന്ധുക്കളോടൊപ്പം കഴിയുകയാണ് സഫദ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)