യുഎഇ – ഒമാൻ റെയിൽപാത; ഏറ്റവും പുതിയ വിശദാംശങ്ങൾ അറിയാം
ഒമാനിലും യുഎഇയിലുമുള്ളവർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുഎഇ – ഒമാൻ റെയിൽപാത അടുത്ത ഘട്ടത്തിലേക്ക്. ഹഫീത് റെയിൽ എന്നറിയപ്പെടുന്ന മെഗാ പ്രോജക്ട് നടപ്പാക്കൽ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നെന്ന് സിഇഒ അഹമ്മദ് അൽ മുസാവ അൽ ഹാഷിമി പറഞ്ഞു. ഇതിനായി യുഎഇയും ഒമാനും കരാറുകളിൽ ഒപ്പുവച്ചു. യുഎഇ-ഒമാൻ റെയിൽവേ പദ്ധതി ഇരുരാജ്യങ്ങളുടെയും സാമ്പത്തിക, വ്യാവസായിക മേഖലകളിൽ ഉത്തേജകമായി വർത്തിക്കും. വിനോദസഞ്ചാരത്തിനും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും കാരണമാകുമെന്നും അൽ ഹാഷെമി പറഞ്ഞു. അബുദാബിയിലെ അൽ വത്ബ ഏരിയ മുതൽ ഒമാൻ നഗരം വരെയാണ് റെയിൽപാത നീളുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)