
യുഎഇയിൽ വ്യാവസായിക മേഖലയിൽ വൻതീപിടുത്തം; ആളപായമില്ല
യുഎഇയിലെ ഷാര്‍ജയില്‍ വ്യാവസായിക മേഖലയിൽ വൻതീപിടുത്തം. ദുബൈ-ഷാര്‍ജ അതിര്‍ത്തിക്ക് സമീപമായിരുന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം തീപിടിത്തമുണ്ടായത്. ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് ഇവിടെ നിന്ന് ഉയര്‍ന്ന പുക വളരെ ദൂരെ വരെ കാണാമായിരുന്നു. തീപിടിത്തത്തില്‍ ആളപായമില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)