
വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ മരണം തേടിയെത്തി: പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു
പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു. തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്.
വിവാഹത്തിനായി നാട്ടിലേക്ക് പോകാനൊരുങ്ങിയിരിക്കെയാണ് മരണം. മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. സ്വകാര്യ ധനമിടപാടു സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു, എൻ. പി. മൊയ്തു-വി. കെ.ഷഹന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: റാബിയ, റിയൂ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദുബായിൽ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)