കാറിൻ്റെ എഞ്ചിൻ ഫിൽട്ടറിനുള്ളിൽ ഒളിപ്പിച്ച 4.25 കിലോ കഞ്ചാവ്: പ്രവാസി യുവതി യുഎഇ വിമാനത്താവളത്തിൽ പിടിയിൽ
ദുബായ് വിമാനത്താവളം വഴി 4.25 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ വനിതയെ ദുബായ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. കാർ എഞ്ചിൻ എയർ ഫിൽട്ടറിൻ്റെ അറയ്ക്കുള്ളിലാണ് നിരോധിത പദാർത്ഥം വിദഗ്ധമായി ഒളിപ്പിച്ചിരുന്നത്. സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർമാർ യാത്രക്കാരിയുടെ ലഗേജുകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോളാണ് കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന്, പ്രതിയെയു പിടിച്ചെടുത്ത സാമഗ്രികളും ആവശ്യമായ നിയമനടപടികൾക്കായി ദുബായ് പോലീസ് ജനറൽ ഡയറക്ടറേറ്റ് ഫോർ നാർക്കോട്ടിക് കൺട്രോളിന് കൈമാറി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)