Posted By user Posted On

യുഎഇയിൽ ഭിക്ഷാടകരും വഴിയോര കച്ചവടക്കാരും അനധികൃത തൊഴിലാളികളും പിടിയില്‍

ദുബായില്‍ റമദാന്‍ മുതല്‍ നിരവധി ഭിക്ഷാടകരും വഴിയോര കച്ചവടക്കാരും അനധികൃത തൊഴിലാളികളും അറസ്റ്റില്‍. റമദാനില്‍ ‘ഭിക്ഷാടന വിരുദ്ധ’ കാമ്പയിന്‍ ആരംഭിച്ചതിന് ശേഷം ദുബായ് പോലീസ് 396 യാചകരെയും 292 തെരുവ് കച്ചവടക്കാരെയും 279 അനധികൃത തൊഴിലാളികളെയും അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ ഭിക്ഷാടകരില്‍ തൊണ്ണൂറ്റി ഒമ്പത് ശതമാനവും ഭിക്ഷാടനം ഒരു ‘പ്രൊഫഷന്‍’ ആയി കാണുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ‘ഭിക്ഷാടനത്തിന്റെ അപകടങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്താനാണ് ദുബായ് പോലീസിന്റെ ശ്രമമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനിലെ സസ്പെക്ട്സ് ആന്‍ഡ് ക്രിമിനല്‍ ഫിനോമിന വിഭാഗം ഡയറക്ടര്‍ സലേം അല്‍ ഷംസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വഴിയോരക്കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന്റെ അപകടങ്ങളെക്കുറിച്ചും ബ്രിഗേഡിയര്‍ അല്‍ ഷംസി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1701 യാചകരെയാണ് ദുബായ് പോലീസ് പിടികൂടിയത്. 2023ല്‍ മാത്രം ഏകദേശം 500 ഭിക്ഷാടകര്‍ അറസ്റ്റിലായി, ഇത് പ്രശ്‌നത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വ്യാപ്തിയെ സൂചിപ്പിക്കുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *