ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേത്
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേത്. ആഗോള താമസ, കുടിയേറ്റ സേവനങ്ങൾ നൽകുന്ന ലാറ്റിറ്റ്യൂഡ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പഠനത്തിലാണ് യുഎഇ പാസ്പോർട്ട് ഒന്നാം സ്ഥാനം നേടിയത്. യുഎഇ പാസ്പോർട്ട് ഉടമകൾക്ക് മുൻകൂട്ടി വിസ എടുക്കാതെ 182 രാജ്യങ്ങളിൽ പ്രവേശിക്കാം. ഇതിൽ 124 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. 37 രാജ്യങ്ങളിലേക്ക് ഓൺ അറൈവൽ വിസയും ലഭിക്കും. 21 രാജ്യങ്ങളിലേക്ക് ഇ-വിസ ലഭിക്കും. 16 രാജ്യങ്ങളിലേക്ക് മുൻകൂട്ടി വിസ എടുക്കണം. ഡെന്മാർക്ക്, സ്വീഡൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, നെതർലൻഡ്, സ്പെയിൻ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ട് ആണ് രണ്ടാം സ്ഥാനത്ത്. ഈ പാസ്പോർട്ട് ഉടമകൾക്ക് 180 രാജ്യങ്ങളിൽ മുൻകൂട്ടി വീസ എടുക്കാതെ പ്രവേശിക്കാം. ഓസ്ട്രിയ, ബെൽജിയം, ഫിൻലൻഡ്, അയർലൻഡ്, ലക്സംബർഗ്, പോർച്ചുഗൽ എന്നീ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ 179 രാജ്യങ്ങളിൽ പ്രവേശിക്കാം. ഓസ്‌ട്രേലിയ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, ഹംഗറി, ജപ്പാൻ, ന്യുസീലൻഡ്, നോർവേ, പോളണ്ട്, സിംഗപ്പൂർ, സ്ലോവാക്യ എന്നീ രാജ്യങ്ങളുടെ പാസ്പോർട്ടുകൾ ആണ് നാലാം സ്ഥാനത്ത്. ഇവർക്ക് 178 രാജ്യങ്ങളിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ല. 177 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാൻ ക്രൊയേഷ്യ, മലേഷ്യ, യുകെ എന്നീ രാജ്യങ്ങളിലെ പാസ്പോർട്ട് ഉടമകൾക്ക് കഴിയും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)