യുഎഇയിൽ വീണ്ടും മഴ: ഇടിമിന്നലിനും ശക്തമായ മഴക്കും സാധ്യതയെന്ന് പ്രവചനം
യുഎഇയിൽ ഈ ആഴ്ചയിൽ ഇടിമിന്നലോടെ ശക്തമായ മഴയുണ്ടാകുമെന്ന് പ്രവചനം. അബൂദബി, ദുബൈ അടക്കം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന മഴ ബുധനാഴ്ച രാത്രി തുടങ്ങി വ്യാഴാഴ്ച ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.ചില പ്രദേശങ്ങളിൽ ആലിപ്പഴ വീഴ്ചയും ഉണ്ടായേക്കും. പടിഞ്ഞാറൻ പ്രദേശങ്ങളിൽ ബുധനാഴ്ച ആരംഭിക്കുന്ന മഴ, വ്യഴാഴ്ച രാജ്യത്തിൻറെ മിക്ക ഭാഗങ്ങളിലേക്കും വ്യാപിക്കും. ഈ ദിവസം മണിക്കൂറിൽ 65 കി.മീറ്റർ വേഗത്തിൽ വരെ കാറ്റും പ്രവചിക്കുന്നുണ്ട്. വ്യത്യസ്ത പ്രദേശങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴ വരെ ലഭിക്കും.ദുബൈയിലെ ചില ഭാഗങ്ങൾ, ഫുജൈറ എന്നിവിടങ്ങളിൽ ഞായറാഴ്ച യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. അൽഐനിലും ഞായറാഴ്ച രാവിലെ ചെറിയ മഴ ലഭിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)