യുഎഇയിലെ മെയ് മാസത്തിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ചു
യുഎഇ ഇന്ധന വില സമിതി 2024 മെയ് മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഇനിപ്പറയുന്ന രീതിയിലാണ് നിരക്കുകള്‍:
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.34 ദിര്‍ഹമാകും, ഏപ്രിലില്‍ 3.15 ദിര്‍ഹമായിരുന്നു.
കഴിഞ്ഞ മാസം 3.03 ദിര്‍ഹമായിരുന്ന സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 3.22 ദിര്‍ഹമാകും.
ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3.15 ദിര്‍ഹം ഈടാക്കും. ഏപ്രിലില്‍ ലിറ്ററിന് 2.96 ദിര്‍ഹം നല്‍കിയാല്‍ മതിയായിരുന്നു. കഴിഞ്ഞ മാസത്തെ 3.09 ദിര്‍ഹത്തെ അപേക്ഷിച്ച് ഡീസല്‍ ലിറ്ററിന് 3.07 ദിര്‍ഹമായിരിക്കും ഈടാക്കുക. നിങ്ങള്‍ ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, ഏപ്രിലില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുന്നതിന് നിങ്ങള്‍ക്ക് കഴിഞ്ഞ മാസത്തേക്കാള്‍ 9.69 ദിര്‍ഹം മുതല്‍ 14.06 ദിര്‍ഹം വരെ കൂടുതല്‍ ചിലവാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)