ഇനിയും നമ്പർ പ്ലേറ്റുകൾ മാറ്റിയില്ലെ: യുഎഇയിലെ വാഹന ഉടമകൾക്ക് നിർദേശവുമായി പൊലീസ്
വാഹന ഉടമകൾ പഴയ നമ്പർ പ്ലേറ്റുകൾ മാറ്റി പുതിയ രൂപകൽപനയിലുള്ള നമ്പർ പ്ലേറ്റുകൾ സ്വീകരിക്കണമെന്ന് റാക് പൊലീസ് അറിയിച്ചു. റാസൽഖൈമ രജിസ്ട്രേഷനിലുള്ള മുഴുവൻ വാഹന ഉടമകളും തങ്ങളുടെ വാഹനങ്ങളിലെ പഴയ നമ്പർ പ്ലേറ്റുകൾ മാറ്റി പുതിയത് സ്വീകരിക്കണമെന്നാണ് നിർദേശം. നാലരവർഷമായി അധികൃതർ പുതിയ നമ്പർ പ്ലേറ്റുകൾ അവതരിപ്പിച്ചെങ്കിലും വാഹനങ്ങളിൽ ഇത് നിർബന്ധമാക്കിയിരുന്നില്ല. പുതിയ നോട്ടീസ് കാലയളവിൽ പഴയ നമ്പർ പ്ലേറ്റുകൾ മാറ്റാത്തവർക്ക് ഭാവിയിൽ പിഴയുൾപ്പെടെ നിയമനടപടികൾ നേരിടേണ്ടി വന്നേക്കാം. 2020ലാണ് റാസൽഖൈമയിൽ അറബിക് കാലിഗ്രാഫിയിൽ രൂപകൽപന ചെയ്ത് പുതിയ മുഖത്തിലുള്ള നമ്പർ പ്ലേറ്റുകൾ അവതരിപ്പിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)