യുഎഇയിൽ കാണാതായ 17 ക്കാരന്റെ മൃതദേഹം കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം
യുഎഇയിലെ അജ്മാനിൽ കാണാതായ 17 ക്കാരന്റെ മൃതദേഹം കണ്ടെത്തി. മൂന്ന് ആഴ്ച മുൻപാണ് കുട്ടി വീട് വിട്ടിറങ്ങിയത്. പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് മഷൂഖിന്‍റെ മകൻ ഇബ്രാഹിം മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതായി അജ്മാൻ പൊലീസ് അറിയിച്ചത്. കഴിഞ്ഞ മാസം 12-ന് അജ്മാൻ അൽ റൗദ 1 ലെ വീട്ടിൽ നിന്നാണ് ഇബ്രാഹിം വീടുവിട്ടുപോയത്. പെരുന്നാൾ ആഘോഷങ്ങൾക്കിടെയായിരുന്നു ഇബ്രാഹിം മുഹമ്മദ് അപ്രത്യക്ഷനായത്. കുടുംബം നൽകിയ പരാതിയെ തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് അൽ ഖോർ ടവറിനടുത്ത് ഇബ്രാഹിമിന്‍റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം . കുടുംബത്തിലെ രണ്ട് ആൺമക്കളിൽ മൂത്തവനായിരുന്നു ഇബ്രാഹിം മുഹമ്മദ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)