നീറ്റ് പരീക്ഷയ്‌ക്കൊരുങ്ങി യുഎഇയിലെ സെന്ററുകൾ
നീറ്റ് പരീക്ഷക്കൊരുങ്ങി യുഎഇ. ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ ‘നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) യു.എ.ഇയില്‍ മൂന്നു സെന്ററുകളിലായി ഞായറാഴ്ച നിരവധി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും.
ദുബൈ ഊദ്‌മേത്തയിലെ ഇന്ത്യന്‍ ഹൈസ്‌കൂള്‍, ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍(ഗേള്‍സ്), അബൂദബി ഇന്ത്യന്‍ സ്‌കൂള്‍, മുറൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷാ സെന്ററുകളുള്ളത്. ജി.സി.സിയില്‍ ഏറ്റവും കൂടുതല്‍ സെന്ററുകളുള്ളത് യു.എ.ഇയിലാണ്. യു.എ.ഇയിലെ സെന്ററുകളില്‍ പരീക്ഷക്കുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
ഉച്ച 12.30 മുതല്‍ 3.50 വരെ മൂന്ന് മണിക്കൂറും 20 മിനിറ്റുമാണ് പരീക്ഷ നടക്കുക. എന്നാല്‍, രാവിലെ 9.30 മുതല്‍ സെന്ററിലേക്ക് വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കും. 12 മണിക്കുശേഷം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കില്ല.
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ എന്തെങ്കിലും പ്രയാസം നേരിടുന്നവരുണ്ടെങ്കില്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ 011-40759000 എന്ന ഹെല്‍പ് ലൈന്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)