വാഹനാപകടത്തിൽ പരിക്കേറ്റ പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
വാഹനാപകടത്തിൽ പരിക്കേറ്റ പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. അൽഐനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം തിരുന്നാവായ വൈരംങ്കോട് സ്വദേശി പരേതനായ മുളക്കൽ കുഞ്ഞീന്‍റെ മകൻ അമീർ മുളക്കൽ (46) ആണ് മരിച്ചത്. അമീർ ഓടിച്ച ബൈക്കിൽ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. മാതാവ്: ഫാത്തിമ. ഭാര്യ: സൈഫുന്നീസ (അധ്യാപിക). മക്കൾ: മുഹമ്മദ് റിജാസ്, ഫാത്തിമ റിസ. സഹോദരങ്ങൾ: മുസ്തഫ, അബ്ദു, സിദ്ധിഖ്, റഹ്മത്ത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)